This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊങ്കണ്‍ റെയില്‍വേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊങ്കണ്‍ റെയില്‍വേ

കൊങ്കണ്‍പാത

മഹാരാഷ്ട്രയിലെ റോഹയെയും കര്‍ണാടകയിലെ മംഗലാപുരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂതല റെയില്‍പ്പാത. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കൊങ്കണ്‍ റെയില്‍വേ പദ്ധതിയില്‍ പങ്കാളികളാണ്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനായിരുന്നു പദ്ധതിയുടെ നിര്‍മാണ ചുമതല. മലയാളിയായ സാങ്കേതിക വിദഗ്ധന്‍ ഇ. ശ്രീധരനായിരുന്നു പദ്ധതിയുടെ മാനേജിങ് ഡയറക്ടര്‍. അത്യന്തം ശ്രമകരമായിരുന്നു ഈ ദൌത്യം. കരിങ്കല്‍പ്പാറകള്‍ തുരന്ന് കുത്തനെയുള്ള പ്രദേശങ്ങളിലൂടെയായിരുന്നു റെയില്‍പാത നിര്‍മിക്കേണ്ടിയിരുന്നത്. 1990 സെപ്. 15-ന് റോഹയില്‍ തുടക്കം കുറിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1997-ല്‍ പൂര്‍ത്തിയാക്കപ്പെട്ടു. 1997 മുതല്‍ ഇതിലൂടെ ചരക്കു വണ്ടികള്‍ ഓടിത്തുടങ്ങുകയും 1998 ജനു. 26-ന് ആദ്യപാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി ആയിരുന്നു പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. മഹാരാഷ്ട്രയിലെ റോഹയില്‍ തുടങ്ങി തൊക്ടറില്‍ അവസാനിക്കുന്ന 738 കി.മീ. ദൂരമുള്ള റെയില്‍പ്പാത സാക്ഷാത്കരിക്കപ്പെട്ടതോടെ മഹാരാഷ്ട്ര-കര്‍ണാടക യാത്രാദൈര്‍ഘ്യം പകുതിയോളം കുറഞ്ഞു.

60 സ്റ്റേഷനുകളാണ് കൊങ്കണ്‍ റെയില്‍പ്പാതയിലുള്ളത്. 91 തുരങ്കങ്ങളും 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. ഇന്ത്യയില്‍ ആദ്യമായി ട്രക്കുകള്‍ 'റോള്‍ ഓണ്‍-റോള്‍ ഒഫ്' സംവിധാനത്തിലൂടെ കൊണ്ടുപോകുന്നത് കൊങ്കണ്‍ റെയില്‍വേയിലാണ്. ഇതില്‍ ബോഗികള്‍ ചരക്കു തീവണ്ടിയിലേക്കു ഘടിപ്പിക്കുന്നതിനുപകരം ട്രക്കുകള്‍ തീവണ്ടിയിലേക്ക് നേരിട്ട് കയറ്റുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും നീളംകൂടിയ റെയില്‍വേ തുരങ്കമായ നവി മുംബൈയിലെ ബേലാപൂര്‍ ഭവനാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ ആസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍